ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കപ്പെട്ട ടി എസ് ദര്‍ബാരിയുടെ വിദേശ ബന്ധവും അന്വേഷിക്കുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ കരാര്‍ നല്‍കുക വഴി ദര്‍ബാരി വിദേശ കമ്പനികളില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വന്തമാക്കിയതായി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണിത്.

നേരത്തെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 50 ലക്ഷം രൂപയുടെ വജ്രാഭരണം പിടികൂടിയത് ദര്‍ബാരിക്ക് വേണ്ടി കൊണ്ട് വന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിദേശ കമ്പനി പ്രത്യുപകാരമായി കൊടുത്തയച്ചതായിരുന്നു ഇവ.

അഴിമതി ആരോപണത്തെ തുടര്‍ന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതിയില്‍ നിന്നും ടി എസ് ദര്‍ബാരിയുള്‍പ്പെടെ മൂന്ന് പേരെ ഇന്നലെ പുറത്താക്കിയിരുന്നു. സംഘാടക സമിതിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിലണ് തീരുമാനമുണ്ടായത്. ഡോ. സഞ്ജയ് മഹേന്ദ്രു, എം ഡയചന്ദ്രന്‍ എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് രണ്ട് പേര്‍. സംഘാടക സമിതി ജോയിന്റ് ഡയരക്ടറായിരുന്നു ദര്‍ബാരി.

അതേസമയം ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ തടസപ്പെട്ടു. സി പി ഐ എം അംഗങ്ങളാണ ്‌വിഷയം സഭയില്‍ ഉന്നയിച്ചത്.