എഡിറ്റര്‍
എഡിറ്റര്‍
കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ കുറ്റം ചുമത്തുന്നത് മാറ്റി
എഡിറ്റര്‍
Thursday 10th January 2013 12:25pm

ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ മുന്‍ സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡി ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കുറ്റം ചുമത്തുന്നത് മാറ്റിവെച്ചു.

Ads By Google

ദല്‍ഹിയിലെ സി.ബി.ഐ പ്രത്യേക കോടതിയാണ് കുറ്റചുമത്തുന്നത് അടുത്തമാസം നാലിലേക്കു മാറ്റി വെച്ചത്. വഞ്ചന, ഗൂഢാലോചന, അധികാര ദുര്‍വിനിയോഗം തുടങ്ങിയ കുറ്റങ്ങളാണ് സുരേഷ് കല്‍മാഡിക്കെതിരെ സി.ബി.ഐ ആരോപിച്ചിരിക്കുന്നത്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സമയ നിര്‍ണയത്തിനും ഫലപ്രഖ്യാപനത്തിനുമുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് 90 കോടി രൂപയുടെ നഷ്ടം സര്‍ക്കാരിനുണ്ടായെന്നാണ് സിബിഐയുടെ കണക്ക്.

ഗെയിംസില്‍ മത്സരഇനങ്ങളുടെ ടൈമിങ്ങും സ്‌കോറിങ്ങും വ്യക്തമാക്കുന്ന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് കരാര്‍ നല്‍കിയതില്‍ 90 കോടി രൂപ നഷ്ടമുണ്ടായെന്ന കേസിലാണ് നടപടി. സി.ബി.ഐ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.

സ്പാനിഷ് കമ്പനിയായ എം.എസ്.എല്ലില്‍ നിന്ന് 62 കോടി രൂപയുടെ കരാര്‍ ലഭിച്ചിട്ടും കൂടുതല്‍ തുക ആവശ്യപ്പെട്ട സ്വിസ് കമ്പനിക്ക് ഇവര്‍ കരാര്‍ നല്‍കുകയായിരുന്നുവെന്നും സി.ബി.ഐ കണ്ടെത്തിയിരുന്നു.

ഗെയിംസ് സംഘാടക സമിതി ഭാരവാഹികളായിരുന്ന ലളിത് ഭാനോട്ട്, വി.കെ.വര്‍മ തുടങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. കുറ്റം ചുമത്തലിന് മുന്നോടിയായുള്ള വാദം നേരത്തെ പൂര്‍ത്തിയായിരുന്നു.

Advertisement