എഡിറ്റര്‍
എഡിറ്റര്‍
കെജ്‌രിവാളിന്റെ പാര്‍ട്ടിക്ക് പേരായി ‘ആം ആദ്മി പാര്‍ട്ടി’
എഡിറ്റര്‍
Saturday 24th November 2012 2:00pm

ന്യൂദല്‍ഹി:  അരവിന്ദ് കെജ്‌രിവാളിന്റെ രാഷ്ട്രിക്ക് പേര് തീരുമാനിച്ചു. ‘ആം ആദ്മി പാര്‍ട്ടി’യെന്നാണ് പാര്‍ട്ടിയുടെ പേര്. ഇന്ന് ചേര്‍ന്ന മൂന്നൂറ് പേരടങ്ങുന്ന സ്ഥാപക അംഗങ്ങളെ സാക്ഷിയാക്കിയാണ് കെജ്‌രിവാള്‍ പാര്‍ട്ടിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Ads By Google

പാര്‍ലമെന്റിന് സമീപമുള്ള കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടന്ന യോഗത്തില്‍ പാര്‍ട്ടിയുടെ ഭരണഘടനയും ഔദ്യോഗികമായി അംഗീകരിച്ചു. അഭിഭാഷകരായ ശാന്തിഭൂഷണ്‍, പ്രശാന്ത്ഭൂഷണ്‍ എന്നിവരും കെജ്‌രിവാളിന് ഒപ്പമുണ്ടായിരുന്നു.

പാര്‍ട്ടിയുടെ ഭരണഘടനയും യോഗത്തില്‍ വെച്ച് ഔദ്യോഗികമായി അംഗീകരിച്ചു. ഗാന്ധി ജയന്തി ദിനത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നെങ്കിലും പുതിയ പാര്‍ട്ടിക്ക് പേര് പ്രഖ്യാപിച്ചിരുന്നില്ല.

കെജ്‌രിവാളിന്റെ രാഷ്ട്രീയപ്പാര്‍ട്ടി തന്റെ പേര് ഉപയോഗിക്കരുതെന്ന് ഹസാരെ വിലക്കിയിരുന്നു. തന്റെ പേരില്‍ ആരെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ അതിനു താന്‍ ഉത്തരവാദിയല്ലെന്നും ഹസാരെ മുന്നറിയിപ്പു നല്‍കിയിരുന്നു.

Advertisement