എഡിറ്റര്‍
എഡിറ്റര്‍
‘വമ്പന്മാരെ തൊട്ടപ്പോള്‍ ആര്‍ക്കാണ് പൊള്ളിയത് സഖാവേ?’; ശ്രീറാം വെങ്കിട്ടരാമനെ സ്ഥാനം മാറ്റിയതില്‍ പ്രതിഷേധിച്ച് പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രതിഷേധക്കാരുടെ പൊങ്കാല
എഡിറ്റര്‍
Wednesday 5th July 2017 6:24pm

 


കോഴിക്കോട്: മൂന്നാറിലെ അനധികൃത കൈയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായി ഉറച്ചു നിന്ന ദേവികളും സബ്ബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ തല്‍ സ്ഥാനത്തു നിന്നും മാറ്റിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഇന്നു ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലായിരുന്നു എംപ്ലോയ്‌മെന്റ് ഡയറക്ടറായി അദ്ദേഹത്തെ മാറ്റിയ്ത്.

മന്ത്രിസഭ യോഗത്തിലെ തീരുമാനങ്ങള്‍ അറിയിച്ചു കൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു കീഴെ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് പ്ര്തികാര നടപടിയാണെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പേജില്‍ ആളുകളുടെ പൊങ്കാല.


Also Read: മരിച്ച ഭര്‍ത്താവ് തിരിച്ചുവരുമെന്ന് കരുതി ഭാര്യയും മക്കളും മൃതദേഹത്തിന് കാവലിരുന്നത് മൂന്ന് മാസത്തോളം; സംഭവം മലപ്പുറത്ത്


‘ശ്രീറാം വെങ്കിട്ടരാമന് സ്ഥലം മാറ്റം. ഇന്നലെയാണ് അദ്ദേഹം എടുത്ത ഒരു തീരുമാനം ഹൈക്കോടതി ശരിവെച്ചത്. ആണത്തമുള്ളവര്‍ക്ക് ഇവിടെ സ്ഥാനമില്ല എന്നു ബോധ്യപ്പെടുത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. സിപിഐ ഒന്ന് മിണ്ടിയെങ്കില്‍, റവന്യു മന്ത്രി ഒന്ന് പ്രതികരിച്ചെങ്കില്‍; നാണമുണ്ടെങ്കിലല്ലേ മിണ്ടൂ. റവന്യു മന്ത്രി പറഞ്ഞത് അനുസരിക്കുകയല്ലേ ശ്രീറാം ചെയ്തത്. ഇനി മൂന്നാറില്‍ കാണാം, ‘കൂട്ട് കമ്പനി’ക്ക് എല്ലാം വിറ്റുതുലക്കാം. കഷ്ടം.’ എന്നാണ് പോസ്റ്റ് കീഴെ ഷിബിന്‍ തൈക്കാട്ട് എന്നയാളുടെ കമന്റ്.

ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ എംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടറായി നിമയിക്കാന്‍ തീരുമാനിച്ചു. വമ്പന്മാരെ തൊട്ടപ്പോള്‍ ആര്‍ക്കാണ് പൊള്ളിയത് സഖാവേയെന്നും കളക്ടറെ മാറ്റി അല്ലേ ചങ്കാ … നിനക്ക് രണ്ട് ചങ്ക് തന്നത് ഒരു നട്ടെല്ല് തന്നില്ലല്ലോ ദൈവമെന്നുമൊക്കെ കമന്റുകള്‍ പോകുന്നുണ്ട്.

നേരത്തെ ശ്രീറാമിന്റെ സ്ഥാനമാറ്റത്തെ ന്യായീകരിച്ച് റവന്യൂ മന്ത്രിയും രംഗത്തെത്തിയിരുന്നു. സ്ഥാനം മാറ്റം സ്വാഭാവികമാണെന്നും എന്നും ഒരു ഉദ്യോഗസ്ഥന് ഒരേ സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിനു പിന്നാലെയാണ് തീരുമാനം അറിയിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഫെയ്‌സബുക്ക് പോസ്റ്റ് വരുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി പേരാണ് പോസ്റ്റിന് കീഴെ പൊങ്കാലയിടാനെത്തിയത്.


Don’t Miss:ലുങ്കി മടക്കിക്കുത്തി പാടത്തെ ചെളിയിലിറങ്ങി സി.കെ വിനീത്; കണ്ണൂര്‍ കൊമ്പന്റെ പാടത്തെ പണി സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്


കഴിവുള്ള ഉദ്യോഗസ്ഥരെയെല്ലാം ട്രെയിനര്‍ മാരാക്കണം … ജേക്കബ് തോമസ് , കളക്ടര്‍ ബ്രോ , അനുപമ ഐ എ സ് , ഇപ്പോള്‍ ശ്രീറാം , അടുത്തത് ആരാണാവോ ….വളരെ വളരെ മോശം …..ഇവരെല്ലാം ഇനി അടുത്ത സംസ്ഥാനങ്ങളില്‍ പോയി മികവ് തെളിയിക്കുന്നത് നമ്മള്‍ കാണേണ്ടി വരുമെന്ന് അനില്‍ മോനിപ്പിള്ളി എന്നയാള്‍ കമന്റ് ചെയ്യുന്നു.

സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍ക്കുന്ന തീരുമാനമായിപ്പോയി കളക്ടറെ മാറ്റിയത് … തെറ്റുതിരുത്താന്‍ സമയമുണ്ട് അദ്ദേഹത്തെ വീണ്ടും മൂന്നാറിലേക്ക് തന്നെ കൊണ്ടുവരിക… ജനങ്ങളുടെ സര്‍ക്കാര്‍ ജനങ്ങളുടെ കൂടെ നില്‍ക്കണം ഭൂമാഫിയയുടെ കൂടെയല്ല… ഇതു ഉദാഹരണമായി കണ്ടാല്‍ നടിയെ ആക്രമിച്ച കേസും മുങ്ങിപോകുമെന്നാണല്ലോ തോന്നുന്നേ… ഞങ്ങള്‍ നിങ്ങള്‍ക്ക് വോട്ടു നല്‍കിയത് നീതിക്കു വേണ്ടി നിലകൊള്ളുമെന്ന വിശ്വാസത്തിലാണ് അത് ദയവു ചെയ്തു കളഞ്ഞു കുളിക്കരുതെന്ന് ഷൈനു കരോനാന്‍ പറയുന്നു.

ചില പ്രതികരണങ്ങള്‍ കാണാം

Advertisement