ജയ്പൂര്‍: രാജസ്ഥാനിലെ രാജ്സമന്ത് ജില്ലയില്‍ ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചശേഷം ജീവനോടെ കത്തിച്ച സംഭവത്തെ ന്യായീകരിച്ച് പ്രതി ശംഭുനാഥ് റൈഗര്.
ലൗജിഹാദിന്റെ ഇരകളായ ഹിന്ദു സഹോദരിമാരെ രക്ഷിക്കാന്‍ കൂടി വേണ്ടിയാണ് താന്‍ ഇത് ചെയ്യുന്നതെന്നും ജിഹാദികളുടെ കെണിയില്‍പെടരുത് എന്നാണ് തന്റെ എല്ലാ ഹിന്ദു സഹോദരിമാരോടും അപേക്ഷിക്കാനുള്ളതെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു.
പ്രണയ വലയില്‍ വീഴ്ത്തി ഈ ജിഹാദികള്‍ നിങ്ങളുടെ ജീവിതം നശിപ്പിക്കും. നിങ്ങള്‍ ഹിന്ദുമതത്തില്‍ ജനിച്ചവരാണ്. നിങ്ങളുടെ മാതാപിതാക്കള്‍ ഹിന്ദുമതത്തെ സേവിച്ചവരാണ്. അതുകൊണ്ട് തന്നെ ഇസ്ലാമിക ജിഹാദികളുടെ കെണിയില്‍ നിങ്ങള്‍ പെടരുത്.
Dont Miss ലവ് ജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ യുവാവിനെ ജീവനോടെ കത്തിച്ചു; കൊലപാതകം ലൈവായി ചിത്രീകരിച്ച് അക്രമിസംഘം
നമ്മള് ഹിന്ദുക്കളെല്ലാവരും ജാതിഭേദമന്യേ ഇസ്ലാമിക ജിഹാദികള്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കണം. ഹൈന്ദവ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന പത്മാവതി പികെ പോലുള്ള സിനിമകള്‍ ഒരുതരത്തിലും അനുവദിക്കരുത്. ജയ്ഹിന്ദ്, ഭാരത് മാതാ കീ ജയ് – എന്നായിരുന്നു ഇയാളുടെ വാക്കുകള്‍.
കൊലപാതകത്തിന് പിന്നാലെ ഷൂട്ട് ചെയ്ത വീഡിയോയിലാണ് കാവിക്കൊടിക്ക് മുന്നില്‍ ഇരുന്ന് ഇയാള്‍ ഇത് പറയുന്നത്.
അതേസമയം പ്രതിയെ അറസ്റ്റ് ചെയ്തതായും സംഭവത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്നും രാജസ്ഥാന് ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കത്താരിയ പറഞ്ഞു.
ഒരാളെ വെട്ടിവീഴ്ത്തി അയാളെ ജീവനോടെ കത്തിക്കുകയും അത് ക്യാമറയില്‍ ഷൂട്ട് ചെയ്യുകയും ചെയ്യുന്നത് അങ്ങേയറ്റം ക്രൂരമാണെന്നും ഞെട്ടിപ്പിക്കുന്ന സംഭവമാണ് ഇതെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
മുഹമ്മദ് ഭാട്ടാ ഷെയ്ഖ് എന്നയാളെയാണ് ലൗജിഹാദ് ആരോപിച്ച് ശംഭുനാഥ് റൈഗര് കൊലപ്പെടുത്തിയത്. വാളിന് സമാനമായ ആയുധം ഉപയോഗിച്ചായിരുന്നു ഇയാള്‍ മുഹമ്മദ് ഭാട്ടാ ഷെയ്ഖിനെ വെട്ടിയത്. മുഹമ്മദ് തന്നെ കൊല്ലരുതെന്ന് കേണപേക്ഷിക്കുന്നതും യാതൊരു ദയയും കൂടാതെ ശംഭുനാഥ് റൈഗര് ഇദ്ദേഹത്തെ നിരവധി തവണ വെട്ടുന്നതും വീഡിയോയില്‍ വ്യക്തമാണ്.