എഡിറ്റര്‍
എഡിറ്റര്‍
നേതാക്കളുടെ കരിമണല്‍ ബന്ധം അന്വേഷിക്കാന്‍ സി.പി.ഐയില്‍ അന്വേഷണ കമ്മീഷന്‍
എഡിറ്റര്‍
Tuesday 7th January 2014 9:00am

blacksand

തിരുവനന്തപുരം: കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് നേതാക്കളുടെ ബന്ധം അനേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കാന്‍ സി.പി.ഐയില്‍ തീരുമാനം.

കേരള തീരത്ത് കരിമണല്‍ ഖനനാനുമതിക്ക് നീക്കം നടത്തുന്ന സ്വാശ്രയ കമ്പനികളുമായി നേതാക്കള്‍ ബന്ധം പുലര്‍ത്തുന്നുവെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് അന്വേഷണത്തിന് കമ്മീഷനെ നിയോഗിക്കാന്‍ സി.പി.ഐയില്‍ തീരുമാനമായത്.

സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ആര്‍ ചന്ദ്ര മോഹന്റെ നേതൃത്വത്തില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി.കെ കൃഷ്ണന്‍, വി.ചാമുണ്ണി എന്നിവരാണ് അന്വേഷണ കമ്മീഷനിലെ അംഗങ്ങള്‍.

കഴിഞ്ഞ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് നേതാക്കളുടെ കരിമണല്‍ ഖനനം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കാന്‍ തീരുമാനമെടുത്തത്.
ഖനനാനുമതിയാഗ്രഹിക്കുന്ന സ്വാകാര്യ കമ്പനിക്ക് അനുകൂലമായി പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചതും അന്ന് ആലപ്പുഴയിലെ ചില പഞ്ചായത്തുകളില്‍ പത്രം സൗജന്യമായി വിതരണം ചെയ്ത സംഭവമാണ് ആദ്യം പരിശോധിക്കുക.

പാര്‍ട്ടി നേതൃത്വത്തിന്റെ അറിവില്ലാതെയുള്ള ഈ സംഭവത്തിന് പിന്നില്‍ കരിമണല്‍ ലോബിയുടെ സ്വാധീനത്തില്‍പ്പെട്ട നേതാക്കളാണെന്നാണ് സംശയം.

സ്വകാര്യ മേഖലയില്‍ കരിമണല്‍ ഖനനാനുമതിയാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനുകള്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനെച്ചൊല്ലിയും സി.പി.ഐയില്‍ നേരത്തെ തര്‍ക്കങ്ങളുയര്‍ന്നിരുന്നു.

Advertisement