കോഴിക്കോട് : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പുതിയ ഡാമിന് പകരം ബദല്‍ സംവിധാനമെന്ന ആശയം കൊണ്ടുവന്നതിന്റെ പേരില്‍  സമരസമിതി ചെയര്‍മാനായിരുന്ന സി.പി റോയിയ്‌ക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ അപലപനീയമാണെന്ന് സാമൂഹിക സാംസ്ക്കാരിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

പുതിയ ഡാം എന്ന റോയിയുടേതുള്‍പ്പെടെയുള്ളവരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വേണ്ടവിധം പരിഗണന നല്‍കുകയും അത്തരം നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അല്ലാതെ വ്യത്യസ്തമായ ഒരു നിര്‍ദ്ദേശം മുന്നോട്ടു വെച്ചതിന്റെ പേരില്‍ അഞ്ചു വര്‍ഷത്തിലധികമായി ഒരു സമരത്തിന് നേതൃത്വം നല്‍കുന്ന പൊതുപ്രവര്‍ത്തകനെ ഒറ്റപ്പെടുത്തി ആക്രമിക്കുകയല്ല വേണ്ടതെന്നും പ്രസ്താവനയില്‍ പറയുന്നു.

മുല്ലപ്പെരിയാര്‍ സമരസമിതിയുമായി ബന്ധപ്പെട്ട് സൂക്ഷിക്കേണ്ടിയിരുന്ന ജനാധിപത്യ മര്യാദകള്‍ ഒരു പക്ഷേ അദ്ദേഹത്തിന് പാലിക്കാന്‍ കഴിഞ്ഞില്ലായിരിക്കാം. അതിന്റെ പേരില്‍ അദ്ദേഹത്തിന് നേരെ നടക്കുന്ന വ്യക്തിപരമായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ വേറെ സ്ഥാപിത താത്പര്യങ്ങള്‍ കാണുമെന്നും സംയുക്ത പ്രസ്ഥാവനയില്‍ പറയുന്നു. സച്ചിതാനന്ദന്‍, സാറാ ജോസഫ് , ടി.ടി.ശ്രീകുമാര്‍ ,സി.ആര്‍. നീലകണ്ഠന്‍, കെ.ആര്‍ മീര,പ്രൊഫ.ശോഭീന്ദ്രന്‍ തുടങ്ങിയവരാണ് പ്രസ്താവന പുറപ്പെടുവിച്ചത്.

Malayalam News

Kerala News In English