Categories

പത്മനാഭ സ്വാമി ക്ഷേത്രത്തിന് കമാന്‍ഡോ കാവല്‍

commando

തിരുവനന്തപുരം: ലക്ഷം കോടികളുടെ സ്വര്‍ണ്ണ നിധി ശേഖരം കണ്ടെടുത്ത തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി കമാഡോ കാവല്‍. ചൊവ്വാഴ്ച വൈകീട്ടാണ് 48 അംഗ കമാന്‍ഡോ സംഘം ക്ഷേത്രത്തിന്റ സുരക്ഷ ഏറ്റെടുത്തത്.

‘കേരള കമാന്‍ഡോസിന്റെ’ 24 അംഗങ്ങളും ക്വിക് റെസ്‌പോണ്‍ഡ് ടീമിലെ (ക്യു.ആര്‍.ടി) 24 പേരുമാണ് ക്ഷേത്രത്തിലെത്തിയത്. ഒരു സമയം ഇവയില്‍ ഓരോ ടീമില്‍ നിന്നും 12 പേര്‍ വീതം ക്ഷേത്രപരിസരത്തുണ്ടാകും. എ കെ47, സെമി ആട്ടോമാറ്റിക് റൈഫിള്‍ തുടങ്ങിയ ആയുധങ്ങള്‍ കമാന്‍ഡോകളുടെ കൈവശമുണ്ടാവും.

കമാന്‍ഡോകള്‍ക്ക് പുറമെ 160 അംഗ സിറ്റി പോലീസ് സംഘവും ക്ഷേത്രത്തിലെ പാറാവുകാരും കാവലുണ്ടാവും. ക്ഷേത്രപരിസരത്ത് അമ്പതോളം മഫ്തി പോലീസുണ്ട്. പടിഞ്ഞാറെ നടയിലെ കൊട്ടാരം വക കെട്ടിടത്തില്‍ പൊലീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

മുപ്പതോളം ക്യാമറകള്‍, മെറ്റല്‍ ഡിറ്റക്ടറുള്‍, എക്‌സ്‌പ്ലോസീവ് സ്‌കാനറുകള്‍, എക്‌സ്‌റേ സ്‌കാനറുകള്‍, ലേസര്‍ സ്‌കാനറുകള്‍ എന്നിവ അടിയന്തരമായി നല്‍കണമെന്ന് സംസ്ഥാന പൊലീസ് ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരുലക്ഷത്തോളം കോടി രൂപയുടെ നിധിശേഖരമാണ് ക്ഷേത്രത്തിലെ രഹസ്യ അറകളില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. അതേസമയം ‘ബി’ ആറാം തുറക്കുന്നത് സംബന്ധിച്ച് വെള്ളിയാഴ്ച ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കും

One Response to “പത്മനാഭ സ്വാമി ക്ഷേത്രത്തിന് കമാന്‍ഡോ കാവല്‍”

  1. Manoj

    “കരിമ്പൂച്ചകളുടെ” സംരക്ഷണയില്‍ കഴിയുന്ന ഒരേ ഒരു ദൈവം ശ്രീ പത്മനഭാസ്വമി മാത്രമയിരിക്കുമെന്നതില്‍ മലയാളിക്ക് അഭിമാനിക്കാന്‍ വകയുണ്ട്.VVIP കാറ്റഗറിയില്‍ പെടുന്ന സ്വാമിയേ ഇനി വെറുതെ ഓടിചെന്നാല്‍ കനനോക്കുകയില്ലെന്നു കൂടി ഓര്‍ക്കണം.ഒരു കാര്യത്തിലെ വിഷമമുള്ളൂ പ്രധാനമന്ത്രിയും സ്വാമിയും ഒരേ പരിഗണന അര്‍ഹിക്കുന്നു എന്നാ കാര്യത്തില്‍!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില