മലയാളമുള്‍പ്പെടെ മൂന്ന് ഭാഷകളില്‍ ഒന്നിച്ചെത്തുന്ന വീരപ്പന്‍ തിയേറ്ററുകളിലേക്ക്. ഒരുകാലത്ത് സര്‍ക്കാരിനേയും വനപാലകരേയും ഒരേ പോലെ ചുറ്റിച്ച സാക്ഷാല്‍ വീരപ്പന്റെ കഥ തന്നെയാണ് ഇപ്പോള്‍ സിനിമയായി എത്തുന്നത്.

Ads By Google

വീരപ്പന്റെ ജീവചരിത്രത്തെ കുറിച്ച് 10 വര്‍ഷത്തോളം ഗവേഷണം നടത്തിയാണ് സംവിധായകന്‍ രമേശ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. പ്രമുഖ തെന്നിന്ത്യന്‍ താരം കിഷോറാണ് വീരപ്പനായി എത്തുന്നത്. ഡി.ജി.പി. വിജയകുമാറിന്റെ റോളില്‍ അര്‍ജുനും എത്തുന്നു.

ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് വീരപ്പന്‍ പ്രദര്‍ശനത്തിനെത്തുന്നത്. വീരപ്പന്റെ ജീവിതത്തെ തെറ്റായി ചിത്രീകരിച്ചു എന്നാരോപിച്ച് വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയാണ് ആദ്യം രംഗത്തെത്തുന്നത്.

മുത്തുലക്ഷ്മിക്ക് പിന്നാലെ വീരപ്പന്‍ കഥകള്‍ പുറത്തെത്തിച്ച പത്രപ്രവര്‍ത്തകന്‍ നക്കീരന്‍ ഗോപാലനും സിനിമയ്‌ക്കെതിരായി രംഗത്തെത്തി. പിന്നീട് ഇവര്‍ക്കൊക്കെ ചിത്രം കാണിച്ച് ചെറിയ വ്യത്യാസങ്ങള്‍ വരുത്തിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

തെലുങ്കില്‍ വീരപ്പന്‍, തമിഴില്‍ വാണയുദ്ധം, മലയാളത്തില്‍ അട്ടഹാസം എന്നീ പേരുകളിലാണ് ചിത്രം എത്തുന്നത്.