എഡിറ്റര്‍
എഡിറ്റര്‍
തണുപ്പകറ്റാന്‍ പാനീയങ്ങള്‍
എഡിറ്റര്‍
Thursday 22nd November 2012 3:53pm

തണുപ്പ് കാലത്തേക്ക് പ്രത്യേകമായി തയ്യാറാക്കാന്‍ ചില പാനീയങ്ങള്‍ ഇതാ..

1. കുങ്കുമപ്പൂവ്-ആപ്രിക്കോട്ട് മില്‍ക്ക്

ആവശ്യമുള്ള സാധാനങ്ങള്‍:

Ads By Google

പാല്‍- 250 എം.എല്‍

കുങ്കുമപ്പൂവ്- കുറച്ചധികം

ആപ്രിക്കോട്ട്- 1 ടേബിള്‍ സ്പൂണ്‍

പഞ്ചസാര- ഒന്നരക്കപ്പ്

ഇഞ്ചിപ്പുല്ല്- ആവശ്യത്തിന്

കറുവാപട്ട- ആവശ്യത്തിന്

മില്‍ക്ക് പൗഡര്‍- ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

പാല്‍ ചൂടാക്കിയ ശേഷം അതിലേക്ക് കുങ്കുമപ്പൂവ്, ഇഞ്ചിപ്പുല്ല്, കറുവാപ്പട്ട എന്നിവ ചേര്‍ക്കുക. അല്‍പസമയത്തിന് ശേഷം ആപ്രിക്കോട്ടും പഞ്ചസാരയും ചേര്‍ക്കുക. ഇതിന് മുപ്പത് മിനുട്ട് തിളയ്ക്കാന്‍ വെക്കുക. ശേഷം മില്‍ക്ക് പൗഡറും മുറിച്ചിട്ട ആപ്രിക്കോട്ടും ഉപയോഗിച്ച് ഭംഗിയാക്കി ഉപയോഗിക്കുക.

മുല്ല ജിഞ്ചര്‍-ഓറഞ്ച് പാനീയം

ആവശ്യമുള്ള സാധനങ്ങള്‍:

വെള്ളം- 250 എം.എല്‍

ജാസ്മിന്‍ ടീ ബാഗ്- 2 എണ്ണം

ഇഞ്ചി കഷണങ്ങളാക്കിയത്- 1

നാരങ്ങ നേര്‍ത്ത് അരിഞ്ഞത്- 1

ഓറഞ്ച് നേര്‍ത്ത് അരിഞ്ഞത്- 1

ഉണക്കിയ കുരുമുളക്- ആവശ്യത്തിന്

തേന്‍- ഒരു ടേബിള്‍ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം:

വെള്ളം ചൂടാക്കിയതിന് ശേഷം അതില്‍ ഇഞ്ചി, നാരങ്ങ, ഓറഞ്ച്, കുരുമുളക്, തേന്‍ എന്നിവ ഇടുക. ഇതില്‍ ടീബാഗ് ഇട്ടശേഷം 12 മിനുട്ട് അടച്ച് വെക്കുക. ശേഷം ഉപയോഗിക്കുക.

കുക്കീസ്- സോയാപയര്‍ ക്രീം

ആവശ്യമുള്ള സാധനങ്ങള്‍:

സോയാ ക്രീം- 250 എം.എല്‍

ചോക്ലേറ്റ് ബിസ്‌കറ്റ്- 2

ഹെയ്‌സുല്‍ക്കുരു സിറപ്- ഒരു ടീസ്പൂണ്‍

ഡാര്‍ക് ചോക്ലേറ്റ്- ഒര് ടീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം:

പാല്‍ ചൂടാക്കിയ ശേഷം അതില്‍ കുക്കീസ് ഇടുക. ഇതിലേക്ക് ഹെയ്‌സല്‍ക്കുരു സിറപ് ഒഴിച്ച് നന്നായി മിക്‌സ് ചെയ്യുക.

Advertisement