എഡിറ്റര്‍
എഡിറ്റര്‍
ആക്ഷന്‍പ്രേമികളെ ഹരം കൊള്ളിക്കാന്‍ വരുന്നു ടെര്‍മിനേറ്റര്‍ അഞ്ചാം ഭാഗം
എഡിറ്റര്‍
Saturday 15th June 2013 8:30pm

arnold-shasnager

ആക്ഷന്‍ സിനിമാ പ്രേമികളെ ഹരം കൊള്ളിച്ച്  കൊണ്ട് ഹോളിവുഡില്‍ നിന്നൊരു സന്തോഷ വാര്‍ത്ത.

എക്കാലത്തേയും മികച്ച ആക്ഷന്‍ ചിത്രമെന്നറിയപ്പെടുന്ന ടെര്‍മിനേറ്റര്‍ സിനിമയുടെ അഞ്ചാം ഭാഗമൊരുങ്ങുന്നു. അര്‍നോള്‍ഡ് ഷ്വാസ്‌നേഗര്‍ തന്നെയാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം ഒരുക്കുന്നത്.

Ads By Google

തന്റെ എല്ലാ തിരക്കുകളും മാറ്റി വെച്ച് ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തുമെന്ന് അര്‍നോള്‍ഡ് അറിയിച്ചു. അടുത്ത വര്‍ഷം ജനുവരി ആദ്യത്തില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പാരമൗണ്ട് പിക്‌ച്ചേഴ്‌സാണ് ടെര്‍മിനേറ്റര്‍ അഞ്ചാം ഭാഗം നിര്‍മ്മിക്കുന്നത്.  നേരത്തെ വാര്‍ണര്‍ ബ്രദേഴ്‌സാണ് ടെര്‍മിനേറ്ററിന്റെ നാലു ഭാഗങ്ങളും പുറത്തിറക്കിയിരുന്നത്.
പാട്രിക് ലസ്സിയറും, ലയോട്ട കാലോഗ്രിഡിസും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

സിനിമാ അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലും സ്വന്തമായ വ്യക്തി മുദ്ര പതിപ്പിച്ച അര്‍നോള്‍ഡ് ഇപ്പോള്‍ കാലിഫോര്‍ണിയ ഗവര്‍ണ്ണറാണ്.
2009 ല്‍ പുറത്തിറങ്ങിയ ടെര്‍മിനേറ്റര്‍ സീരീസിലെ അവസാന പതിപ്പില്‍ അര്‍നോള്‍ഡ് അഭിനയിച്ചിരുന്നില്ല. എന്നാല്‍ അഞ്ചാം ഭാഗത്തില്‍ ആരാധകര്‍ക്ക് തന്റെ സാന്നിധ്യം പ്രതീക്ഷിക്കാമെന്ന് അര്‍നോള്‍ഡ് പ്രതീക്ഷ പ്രകടിപ്പിച്ചു.

1984 ലാണ് ടെര്‍മിനേറ്റര്‍ ആദ്യമായി പുറത്തിറങ്ങുന്നത്.  ജെയിംസ് കാമറൂണായിരുന്നു ചിത്രം സംവിധാനം നിര്‍വ്വഹിച്ചിരുന്നത്.  ബോക്‌സ് ഓഫീസിന്‍ മികച്ച പ്രതികരമാണ് ചിത്രം നേടിയിരുന്നത്. ഇതിന് ശേഷമിറങ്ങിയ ഓരോ സീരീസും ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു.

Advertisement