എഡിറ്റര്‍
എഡിറ്റര്‍
സ്‌ഫോടനത്തില്‍ കൊല്ലപ്പെടുന്ന സ്വന്തം ചിത്രം ക്യാമറയില്‍ പകര്‍ത്തി സൈനിക ഫോട്ടോഗ്രാഫര്‍: ഫോട്ടോ യു.എസ് സൈന്യം പ്രസിദ്ധീകരിച്ചു
എഡിറ്റര്‍
Thursday 4th May 2017 11:25am

കാബൂള്‍: യു.എസ് സൈനിക ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ സ്വന്തം മരണത്തിനു കാരണമായ സ്‌ഫോടനദൃശ്യം യു.എസ് സൈന്യം പ്രസിദ്ധീകരിച്ചു. നാലുവര്‍ഷം മുമ്പ് അഫ്ഗാനിസ്ഥാനിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹില്‍ഡ ക്ലെടണ്‍ ഏറ്റവും അവസാനം പകര്‍ത്തിയ ചിത്രമാണ് സൈന്യം മിലിറ്ററി റിവ്യൂയില്‍ പ്രസിദ്ധീകരിച്ചത്.

‘യുദ്ധരംഗത്ത് പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളും അപകടകരമായ സാഹചര്യങ്ങള്‍ കൂടുതലായി നേരിടേണ്ടിവരുന്നു എന്നു തുറന്നുകാട്ടുന്നതാണ് ക്ലെടണിന്റെ മരണം’ എന്ന് ചിത്രം പ്രസിദ്ധീകരിച്ച മിലിറ്ററി റിവ്യൂ കുറിക്കുന്നു.

2013 ജൂലൈയില്‍ അഫ്ഗാനിസ്ഥാനിലെ ലാഗ്മാന്‍ പ്രവിശ്യയില്‍ നടന്ന ലൈവ്-ഫയര്‍ പരിശീലന വേളയിലാണ് ക്ലെടണ്‍ ഈ ചിത്രം എടുത്തത്. ക്ലെടണിനു പുറമേ അഫ്ഗാനില്‍ ദേശീയ സൈന്യത്തിലെ നാലു പട്ടാളക്കാരും ഈ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ജോര്‍ജിയയിലെ അഗസ്റ്റ സ്വദേശിയാണ് ക്ലെടണ്‍. 22ാം വയസിലാണ് അവര്‍ കൊല്ലപ്പെടുന്നത്.

ക്ലെടണിന്റെ കുടുംബത്തിന്റെ അനുമതിയോടെയാണ് ഈ ചിത്രം പ്രസിദ്ധീകരിച്ചത്. മികച്ച യുദ്ധ ഫോട്ടോഗ്രാഫര്‍ക്കുള്ള വാര്‍ഷിക പുരസ്‌കാരം മരണാനന്തര ബഹുമതിയായി നല്‍കിയാണ് കോംബാറ്റ് ക്യാമറ ക്ലെടണിനെ ആദരിച്ചത്.

Advertisement