ബൊഗോട്ട: തെക്ക്-കിഴക്കന്‍ കോളംബിയയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മഞ്ഞിടിച്ചലില്‍ 20പേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്. 100ഓളം പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. മേഖലയിലെ 400കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇവിടെ ഇതിനു മുമ്പുണ്ടായ മണ്ണിടിച്ചിലില്‍ 200ഓളം പേര്‍ മരിച്ചിരുന്നു.