എഡിറ്റര്‍
എഡിറ്റര്‍
പുകവലി ശീലമാക്കിയവര്‍ നിറമുള്ള പഴങ്ങള്‍ കഴിക്കുന്നത് അര്‍ബുദത്തില്‍ നിന്നും രക്ഷയ്ക്ക് കാരണമാകും
എഡിറ്റര്‍
Wednesday 1st February 2017 4:47pm

fruits


ബോസ്റ്റണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ബീറ്റ- ക്രിപ്‌റ്റോസാന്തിന്‍ എന്ന പിഗ്മെന്റ് കൂടുതലായി അടങ്ങിയ പഴവര്‍ഗങ്ങള്‍ പുകവലി കാരണമുണ്ടാകുന്ന ശ്വാസകോശ അര്‍ബുദത്തെ ചെറുക്കാന്‍ സഹായകമാണെന്ന് കണ്ടെത്തിയത്.


പഴങ്ങള്‍ ആരോഗ്യത്തിന് പൊതുവേ ഗുണകരമാണെങ്കിലും നിറമുള്ള പഴങ്ങള്‍ പ്രത്യേക ഫലം നല്‍കുമെന്ന കാര്യം അധികമാര്‍ക്കും അറിയില്ല. പഴങ്ങള്‍ക്ക് നിറം നല്‍കുന്ന ബീറ്റ- ക്രിപ്‌റ്റോസാന്തിന്‍ എന്ന പിഗ്മെന്റിന് ശ്വാസകോശ അര്‍ബുദത്തെ ചെറുക്കാനുള്ള കഴിവുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.


Also read അമിത് ഷായുടെ കോലം കത്തിച്ചു, വാഹനം തടഞ്ഞു: യു.പിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അനുനയിപ്പിക്കാനാവാതെ ബി.ജെ.പി 


ബോസ്റ്റണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ബീറ്റ- ക്രിപ്‌റ്റോസാന്തിന്‍ എന്ന പിഗ്മെന്റ് കൂടുതലായി അടങ്ങിയ പഴവര്‍ഗങ്ങള്‍ പുകവലി കാരണമുണ്ടാകുന്ന ശ്വാസകോശ അര്‍ബുദത്തെ ചെറുക്കാന്‍ സഹായകമാണെന്ന് കണ്ടെത്തിയത്. പുകവലി കാരണമുണ്ടാകുന്ന നിക്കോട്ടിന്‍ എന്ന രാസഘടകത്തെയാണ് ബീറ്റ-ക്രിപ്‌റ്റോസാന്തിന്‍ പ്രതിരോധിക്കുക. ഇത് അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ഒരു പരിധിവരെ കാരണമാകും.

ബീറ്റ-ക്രിപ്‌റ്റോസാന്തിന്‍ കൂടുതലായി അടങ്ങിയിട്ടടുള്ള പഴവര്‍ഗങ്ങള്‍ ഓറഞ്ച്, പപ്പായ, പീച്ച്, ബട്ടര്‍നട്ട്,സ്വീറ്റ് റെഡ് പെപ്പര്‍ എന്നിവയാണ്. നല്ല നിറമുള്ള പഴത്തിലാണ് ബീറ്റയുടെ അളവും കൂടുതല്‍ അടങ്ങിയിട്ടുണ്ടാവുക. ഇത് ശരീരത്തില്‍ എത്തുന്നത് വഴി കോശങ്ങളിലെ അര്‍ബുദ വ്യാപനത്തെ ചെറുക്കാന്‍ സഹായകമാകും. നിക്കോട്ടിനിലെ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തു എലികളില്‍ കുത്തിവെച്ച ശേഷം നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.

Advertisement