Categories

കൊളംബോ ടെസ്റ്റ്: സംഗക്കാരക്ക് ഇരട്ടസെഞ്ചുറി, ലങ്ക കൂതിക്കുന്നു

കൊളംബോ: ഇന്ത്യന്‍ ബോളര്‍മാര്‍ വിക്കറ്റെടുക്കാന്‍ മറന്ന രണ്ടാംദിനം ഉച്ചഭക്ഷണത്തിന് കളിനിര്‍ത്തുമ്പോള്‍ ലങ്ക 2 വിക്കറ്റിന് 457 എന്ന നിലയിലാണ്. 214 റണ്‍സോടെ ക്യാപ്റ്റന്‍ സംഗക്കാരയും 71 റണ്‍സോടെ ജയവര്‍ധനെയുമാണ് ക്രീസില്‍.

രണ്ടാംദിനം മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ലങ്ക നീങ്ങുന്നത്. പിരിയാത്ത മൂന്നാംവിക്കറ്റ് കൂട്ടുകെട്ടില്‍ സംഗക്കാരയും ജയവര്‍ധനയും 184 റണ്‍സ് നേടിയിട്ടുണ്ട്. ഈ ടെസ്റ്റ് വിജയിക്കുകയാണെങ്കില്‍ ലങ്ക ഐ സി സി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാംസ്ഥാനത്തെത്തും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.