കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാംക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ സെഞ്ചുറിയുടേയും (108*) ആദ്യമല്‍സരം കളിക്കുന്ന സുരേഷ് റെയ്‌നയുടേയും (66*) മികച്ച ബാറ്റിംഗാണ് ഇന്ത്യയെ തുണച്ചത്.

നേരത്തെ രണ്ടാംദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ നാലുവിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടമായി. സെവാഗ് 99 റണ്‍സും മുരളി വിജയ് 58 ും റണ്‍സെടുത്തു. ദ്രാവിഡ് (3) ലക്ഷ്മണ്‍ (29) എന്നിവര്‍ പെട്ടെന്ന് പുറത്തായി. തുടര്‍ന്നാണ് റെയ്‌നയും സച്ചിനും ക്രീസില്‍ ഒരുമിച്ചത്. പിരിയാത്ത അഞ്ചാംവിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും 141 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ലങ്കക്കായി സൂരജ് രണ്‍ദീവും മെന്‍ഡിസും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.