Categories

കൊളംബോ ടെസ്റ്റ്: ലങ്ക കൂറ്റന്‍ സ്‌കോറിലേക്ക്

കൊളംബോ: ഇന്ത്യക്കെതിരായ രണ്ടാംക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ശ്രീലങ്ക മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. കളിനിര്‍ത്തുമ്പോള്‍ 2 വിക്കറ്റിന് 312 എന്ന നിലയിലാണ്. 130 റണ്‍സോടെ ക്യാപ്റ്റന്‍ സംഗക്കാരയും 13 റണ്‍സോടെ ജയവര്‍ധനെയുമാണ് ക്രീസില്‍.

99 റണ്‍സിന്റെ മികച്ച തുടക്കമുണ്ടാക്കിയ ശേഷമാണ് ദില്‍ഷന്‍ (54) പുറത്തായത് . പ്രഗ്യാന്‍ ഓജയാണ് വിക്കറ്റുവീഴ്ത്തിയത്. രണ്ടാം വിക്കറ്റില്‍ പരണവിതനയും സംഗക്കാരയും ചേര്‍ന്ന് 184 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 100 റണ്‍സ് നേടിയ പരവിതനയെ ഇഷാന്ത് ശര്‍മ്മയാണ് പുറത്താക്കിയത്.

പരുക്കേറ്റ യുവരാജും ഗംഭീറുമില്ലാതെയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ലങ്കന്‍ നിരയില്‍ മലിംഗക്കുപകരം അജന്ത മെന്‍ഡിസ് കളിക്കുന്നുണ്ട്. ഈ ടെസ്റ്റ് വിജയിക്കുകയാണെങ്കില്‍ ലങ്ക ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാംസ്ഥാനത്തെത്തും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.