കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാംടെസ്റ്റില്‍ അടികൊണ്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ വലഞ്ഞു. വെറും നാലുവിക്കറ്റുമാത്രമാണ് രണ്ടുദിവസം കൊണ്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ നേടിയത്. രണ്ടാംദിവസം 4 ന് 642 എന്ന കൂറ്റന്‍ സ്‌കോര്‍ നേടി ഇന്നിംഗ്‌സ് ഡികഌയര്‍ ചെയ്ത ലങ്കക്കെതിരേ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 95 റണ്‍സെടുത്തിട്ടുണ്ട്.

ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യന്‍ ബൗളര്‍മാരെ നിലംപരിശാക്കുകയായിരുന്നു. ഇരട്ടസെഞ്ചുറി നേടിയ സംഗക്കാരയും (219), സെഞ്ചുറി നേടിയ ജയവര്‍ധന (174), പരണവിതാന(100) എന്നിവര്‍ ലങ്കക്കായി മികച്ച ബാറ്റിംഗ് കാഴ്ച്ചവെച്ചു. ഇന്ത്യക്കായി ഇഷാന്ത്, ഓജ, ഹര്‍ബജന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. മികച്ച തുടക്കമാണ് മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. 64 റണ്‍സോടെ സെവാഗും 22 റണ്‍സോടെ മുരളി വിജയുമാണ് ക്രീസില്‍.