Categories

കൊളംബോ ടെസ്റ്റ്: ലങ്ക കൂറ്റന്‍ സ്‌കോറിലേക്ക്

കൊളംബോ ടെസ്റ്റ്: ലങ്ക കൂറ്റന്‍ സ്‌കോറിലേക്ക്
കൊളംബോ: ഇന്ത്യക്കെതിരായ രണ്ടാംക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക മികച്ച സ്‌കോറിലേക്ക്. ടോസ്് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലങ്ക 1 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 235 റണ്‍സെടുത്തിട്ടുണ്ട്. 99 റണ്‍സിന്റെ മികച്ച തുടക്കമുണ്ടാക്കിയ ശേഷമാണ് ദില്‍ഷന്‍ (54) പുറത്തായത് . പ്രഗ്യാന്‍ ഓജയാണ് വിക്കറ്റുവീഴ്ത്തിയത്. 80 റണ്‍സോടെ സംഗക്കാരയും 89 റണ്‍സോടെ പരണവിതാനെയുമാണ് ക്രീസില്‍.

പരുക്കേറ്റ യുവരാജും ഗംഭീറുമില്ലാതെയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ലങ്കന്‍ നിരയില്‍ മലിംഗക്കുപകരം അജന്ത മെന്‍ഡിസ് കളിക്കുന്നുണ്ട്. ഈ ടെസ്റ്റ് വിജയിക്കുകയാണെങ്കില്‍ ലങ്ക ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാംസ്ഥാനത്തെത്തും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.