കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാംടെസ്റ്റിന്റെ രണ്ടാംദിനം ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. രണ്ടാംദിനം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ ഉച്ചഭക്ഷണസമയത്ത് 3 ന് 173 എന്ന നിലയിലാണ്. ഇന്നത്തെ അവസാന ഏഴ് ഓവറില്‍ വെറും എട്ടുറണ്‍സിനാണ് ഇന്ത്യയുടെ മൂന്നുവിക്കറ്റുകള്‍ നഷ്ടമായത്. രണ്ട് റണ്‍സോടെ സച്ചിനും റണ്ണൊന്നുമെടുക്കാതെ ലക്ഷ്മണുമാണ് ക്രീസില്‍.

മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. എന്നാല്‍ ലങ്കന്‍ സ്പിന്നര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ കളിയുടെ ഗതി മാറി. 99 റണ്‍സെടുത്ത സെവാഗിനെ സൂരജ് റണ്‍ദീവിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സ്റ്റംമ്പുചെയ്ത് പുറത്താക്കി. 58 റണ്‍സെടുത്ത മുരളി വിജയ് മെന്‍ഡിസിനു മുന്നില്‍ കുരുങ്ങി. 3 റണ്‍സെടുത്ത ദ്രാവിഡ് റണ്‍ദീവിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു.