nuringoor case

ന്യൂഡല്‍ഹി: ജന്‍ ലോക്പാല്‍ ബില്ലിന്റെ അധികാര പരിധിയില്‍ നിന്ന് ജുഡീഷ്യറിയെ ഒഴിവാക്കാന്‍ ശിപാര്‍ശ ചെയ്തു. ബില്ലിന്റെ കരട് തയാറാക്കുന്ന സംയുക്തസമിതിയിലെ പൊതു സമൂഹ പ്രതിനിധികളുടെ യോഗമാണ് ശിപാര്‍ശ നടത്തിയത്. ജുഡീഷ്യറിയെ നിയന്ത്രിക്കാന്‍ സ്വതന്ത്രവും കാര്യക്ഷമവുമായ ബദല്‍ സംവിധാനം കൊണ്ടുവരണമെന്നും സമിതി ആവറ്യപ്പെട്ടു.

പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് പാര്‍ലമെന്റിന്റെ പരിഗണനക്ക് വിടുകയാണുണ്ടായത്. പ്രധാനമന്ത്രിയെ ലോക്പാല്‍ ബില്ലിന്റെ അധികാര പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ അഭിപ്രായയൈക്യം ഇല്ലാത്തതിനാലാണ് തീരുമാനം പാര്‍ലമെന്റിന് വിട്ടത്. സമിതിയിലെ അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ബില്ലിന്റെ ക്രോഡീകരണത്തെ ബാധിക്കില്ലെന്നും സമിത് പറഞ്ഞു.

Subscribe Us: