ചന്ദ്രകാന്തം ഫിലിംസിന്റെ ബാനറില്‍ സീനാ സാദത്ത് നിര്‍മ്മിക്കുന്ന ചിത്രമാണ് കോളജ് ഡേയ്‌സ്. മെഡിക്കല്‍ കോളജിന്റെ പശ്ചാത്തലത്തില്‍ ദുരൂഹവും ഉദ്വേഗഭരിതവുമായ (സസ്‌പെന്‍സ് ത്രില്ലര്‍ ) സംഭവകഥയാണ്  കോളേജ് ഡെയ്സ് പറയുന്നത്. ഈ  ചിത്രം  സംവിധാനം ചെയ്തിരിക്കുന്നത് ജി.എന്‍ കൃഷ്ണകുമാറാണ്.

കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യാനെത്തുന്ന രോഹിത് മേനോന്‍ കാമ്പസില്‍ മന്ത്രിപുത്രന്റെ നേതൃത്വത്തിലുളള  സംഘവുമായി കൊമ്പുകോര്‍ക്കുന്നു. ഇവരുടെ കൈയബദ്ധത്തില്‍ രോഹിത് കൊല്ലപ്പെടുന്നു.

കൊലപാതക ദൃശ്യങ്ങള്‍ ഇവര്‍ വീഡിയോയില്‍ പകര്‍ത്തുന്നുമുണ്ട്. എന്നാല്‍ പിന്നീട് രോഹിത് ജീവനോടെ കാമ്പസില്‍ തിരികെയെത്തുന്നു. രോഹിതിന്റെ തിരോധാനവും തുടര്‍ന്നുണ്ടാകുന്ന  വിചിത്ര സംഭവങ്ങളും  അന്വേഷണ ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നു.

ഇന്ദ്രജിത്ത് , ബിജു മേനോന്‍ , സായ് കുമാര്‍  ,  പ്രിയദര്‍ശിനി തുടങ്ങിയവര്‍  പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ കാതല്‍ സന്ധ്യ , ഗോവിന്ദ് പത്മസൂര്യ , സജിത് രാജ് , ധന്യാമേരി വര്‍ഗീസ് ,  റയാന്‍ , എന്നിവരുടേത് കാമ്പസിലെ നോട്ടോറിയസ് കൂട്ടുകെട്ടാണ്. ഭാമ , ജഗതി ശ്രീകുമാര്‍ , വേണുനാഗവളളി ,   സുരാജ് വെഞ്ഞാറമൂട് , കൊച്ചുപ്രേമന്‍ , മോഹന്‍ ജോസ്, ദിനേഷ് പണിക്കര്‍ തുടങ്ങിയവര്‍  ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങള്‍ കയ്കാര്യം ചെയ്യുന്നു.

ഹ്യുമറിനും പ്രാധാന്യമുളള ഈ ചിത്രത്തില്‍ ,   15 വര്‍ഷമായി മെഡിസിനു പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയായിട്ടാണ് സുരാജ് എത്തുന്നത്.

നിര്‍മ്മാണം  : സീനാ സാദത്ത്
സംവിധാനം : ജി.എന്‍. കൃഷ്ണകുമാര്‍
ബാനര്‍      ‍: ചന്ദ്രകാന്തം ഫിലിംസ്
സംഗീതം    : റോണി റാഫേല്‍
ഗാനരചന  : കൈതപ്രം ദാമോദരന്‍ നമ്പൂതിരി
എഡിറ്റിംഗ്  : മഹേഷ് നാരായണന്‍