ചേകവറിനുശേഷം ഇന്ദ്രജിത്ത് നായകനാകുന്ന കോളേജ് ഡെയ്‌സ് നവംബര്‍ 19ന് തിയ്യേറ്ററുകളിലെത്തും. ഒരു കാമ്പസ് ആക്ഷന്‍ ചിത്രമായാണ് കൊളേജ് ഡെയ്‌സ് ഒരുക്കിയിരിക്കുന്നത്. കാതല്‍ സന്ധ്യയാണ് നായിക.
കൂട്ടുകാരുടെ കൈയബദ്ധത്തില്‍ കൊല്ലപ്പെടുന്ന രോഹിത് മേനോന്‍ എന്ന മെഡിക്കല്‍ വിദ്യാര്‍ഥി ഒരു ദിവസം തിരികെയെത്തുന്നു. രോഹിതിന്റെ മരണം അന്വേഷിക്കുന്ന പോലീസ് സംഘത്തെ ഇത് ആശയക്കുഴപ്പത്തിലാക്കുന്നു. അപ്രതീക്ഷിതമായ ക്ലൈമാക്‌സിലേക്കു നീങ്ങുന്ന ഒരു സസ്‌പെന്‍സ് ത്രില്ലറാണ് കോളേജ് ഡെയ്‌സ്.
നവാഗതനായ ജി.എന്‍ കൃഷ്ണകുമാറാണ് ചിത്രം സംവിധാനം ചെയ്തത്. സീരിയല്‍ രംഗത്തുനിന്നാണ് കൃഷ്ണകുമാര്‍ സിനിമാസംവിധാന രംഗത്തെത്തുന്നത്.
ഇന്ദ്രജിത്ത്, ബിജുമേനോന്‍, സായ്കുമാര്‍, ജഗതി, സുരാജ് വെഞ്ഞാറമ്മൂട്, വേണു നാഗവള്ളി, സന്ധ്യ(കാതല്‍), ധന്യമേരി, ഭാമ, അംബിക മോഹന്‍ എന്നിവരാണു താരങ്ങള്‍. ഗാനരചന: കൈതപ്രം. സംഗീതം: റോണി റാഫേല്‍. ഗായകര്‍: ശങ്കര്‍ മഹാദേവന്‍, ശ്രീനിവാസ്, ജാസി ഗിഫ്റ്റ്, റിമിടോമി.