Categories

ദ്വയാര്‍ത്ഥ പ്രയോഗം: കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

vs achuthanandanപാലക്കാട്: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ എതിര്‍ സ്ഥാനാര്‍ഥി ലതികാ സുഭാഷിനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തെക്കുറിച്ചു പാലക്കാട് ജില്ലാ കലക്ടര്‍ കെ.വി. മോഹന്‍ കുമാര്‍ തിരഞ്ഞെടുപ്പു കമ്മിഷനു റിപ്പോര്‍ട്ടു സമര്‍പ്പിച്ചു. ചൊവ്വാഴ്ച പാലക്കാട് പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിക്കിടെ വിഎസ് നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

പരാമര്‍ശത്തിനെതിരെ ലതികാ സുഭാഷ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പാലക്കാട് ജില്ലാ കലക്ടറോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു. ഈ പരിപാടിയുടെ വീഡിയോ ദൃശ്യങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.