എഡിറ്റര്‍
എഡിറ്റര്‍
മണ്ണാര്‍ക്കാട് താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
എഡിറ്റര്‍
Friday 22nd November 2013 12:06am

prohibitaryorder

മണ്ണാര്‍ക്കാട്: സംഘര്‍ഷത്തിനിടെ രണ്ടുപേര്‍ വെട്ടേറ്റ് മരിച്ച മണ്ണാര്‍ക്കാട്ട താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.  അട്ടപ്പാടി ഒഴികെയുള്ള താലൂക്കിലാണ് നിരോധനാജ്ഞ.

പാലക്കാട് ജില്ലാകളക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവ് പ്രഖ്യാപിച്ചത്. അടുത്ത മാസം അഞ്ചു വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.
ബുധനാഴ്ചയാണ് കാഞ്ഞിരപ്പുഴയ്ക്കടുത്ത് കല്ലാങ്കുഴിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് വെട്ടേറ്റ് രണ്ട് പേര്‍ മരിച്ചത്.

കാഞ്ഞിരപ്പുഴ സ്വദേശികളായ കല്ലാങ്കുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞിഹംസ (48), സഹോദരന്‍ നൂറുദ്ദീന്‍ (42)  എന്നിവരാണ് മരിച്ചത്. ഇവരുടെ മറ്റൊരു ജ്യേഷ്ഠ സഹോദരന്‍ കുഞ്ഞാന് (54) ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നൂറുദ്ദീന്‍ സംഭവസ്ഥലത്ത് വെച്ചും കുഞ്ഞിഹംസ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്. സഹോദരങ്ങളായ ഇവര്‍ എ.പി വിഭാഗം പ്രവര്‍ത്തകരും  സി.പി.എം അനുഭാവികളുമാണ്.

സംഭവത്തില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് താലൂക്കില്‍ സി.പി.എം ഹര്‍ത്താലിന ്ആഹ്വാനം ചെയ്തിരുന്നു. തുര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നത് പരിഗണിച്ചാണ് കളക്ടറുടെ ഉത്തരവ്. അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Advertisement