എഡിറ്റര്‍
എഡിറ്റര്‍
ഡീന്‍ കുര്യാക്കോസിന്റെ പത്രികയില്‍ വ്യക്തത വരുത്തമെന്നാവശ്യപ്പെട്ട് കളക്ടറുടെ നോട്ടീസ്
എഡിറ്റര്‍
Monday 24th March 2014 11:25am

dean

തൊടുപുഴ: നാമനിര്‍ദേശകപത്രികയിലെ വിവരങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസടക്കം ആറ് സ്ഥാനാര്‍ത്ഥികള്‍ക്ക് ജില്ല കളക്ടര്‍ നോട്ടീസ് നല്‍കി.

ഇന്നാണ് സുക്ഷമ പരിശോധന നടക്കുക.  അതേ സമയം  നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞതിനാല്‍ ഈ നടപടിയെ ചോദ്യം ചെയ്യുമെന്ന് എല്‍.ഡി.എഫ് വ്യക്തമാക്കി. ഇതിന് പിന്നില്‍ ഗൂഢാലോചനയാണെന്നും എല്‍.ഡി.എഫ് ആരോപിച്ചു.

സത്യവാങ്മൂലത്തിലെ പിഴവ് തിരുത്താന്‍ കളക്ടറുമായി ചേര്‍ന്ന് യു.ഡി.എഫ് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച എല്‍.ഡി.എഫ് ഇത് സംബന്ധിച്ച് കളക്ടര്‍ക്ക് പരാതി കൈമാറിയിട്ടുണ്ട്. എല്‍.ഡി.എഫ് ഇടുക്കി മണ്ഡലം തിരഞ്ഞെടുപ്പ് ഏജന്റ് പി.വി വര്‍ഗീസാണ് പരാതി നല്‍കിയത്.

നാല് സെറ്റ് പത്രികയാണ് ഡീന്‍ കുര്യാക്കോസ് സമര്‍പ്പിച്ചത്. എന്നാല്‍ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നല്‍കിയിരിയ്ക്കുന്ന വിവരങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നാണ് കളക്ടര്‍ ആവശ്യപ്പെട്ടത്.

ഡീന്‍ കുര്യക്കോസിന് പുറമെ മറ്റ് അഞ്ച് സ്ഥാനാര്‍ത്ഥികള്‍ക്കും സത്യവാങ്മൂലത്തില്‍ വ്യക്തത വരുത്താന്‍ നിര്‍ദേശമുണ്ട്.

Advertisement