റായ്പ്പൂര്‍: ഛത്തീസ്ഗഢ് ജില്ലാ കലക്ടറെ മാവോവാദികള്‍ തട്ടിക്കൊണ്ടു പോയി. സുക്മ ജില്ലാ കലക്ടര്‍ അലക്‌സ് പോള്‍ മേനോനെയാണ് തട്ടിക്കൊണ്ടുപോയത്. കലക്ടറെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ മാവോവാദികള്‍ വധിച്ചു. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിയാണ് അലക്‌സ്.

ഒരു പഞ്ചായത്തിലെ ചടങ്ങിനു ശേഷം സുകുമയിലെ ഓഫിസിലേക്കുള്ള യാത്രയ്ക്കിടെ പതിനഞ്ചോളം വരുന്ന മാവോയിസ്റ്റുകള്‍ അലക്‌സ് പോള്‍ മേനോന്റെ വാഹനം തടയുകയും അദ്ദേഹത്തെ ബന്ദിയാക്കുകയും ചെയ്യുകയായിരുന്നു.

അതേസമയം കലക്ടറെ മോചിപ്പിക്കണമെന്ന് സ്വാമി അഗ്നിവേശ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു.

Malayalam News

Kerala News in Kerala