എഡിറ്റര്‍
എഡിറ്റര്‍
‘കലക്ടര്‍ ബ്രോ വീണ്ടും കലക്ടറുടെ കസേരയില്‍’; പക്ഷേ കഥയില്‍ ഒരു ട്വിസ്റ്റുണ്ട്
എഡിറ്റര്‍
Tuesday 2nd May 2017 8:18pm

 

കോഴിക്കോട്: കോഴിക്കോട് മുന്‍കലക്ടര്‍ പ്രശാന്ത് നായര്‍ വീണ്ടും കലക്ടറുടെ കസേരയില്‍ ഇരുന്നു യാഥാര്‍ത്ഥ കലക്ടറുടേതല്ല സിനിമാ സെറ്റില്‍ ആണെന്നു മാത്രം. ദേശീയ അവാര്‍ഡ് ജേതാവായ അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ പുതിയ ചിത്രത്തിന്് പ്രശാന്ത് നായരാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് വേളയിലായിരുന്നു കലക്ടര്‍ ബ്രോ വീണ്ടും ആ കസേരയില്‍ ഇരുന്നത്.


Also read ‘ഈ കണ്ടതും കേട്ടതുമൊന്നുമല്ല ഉത്തരകൊറിയ എന്ന സത്യം’; ഉത്തരകൊറിയന്‍ യാത്രാനുഭവം പങ്കുവെച്ചുള്ള വീഡിയോ വൈറലാകുന്നു


ഷൂട്ടിങ്ങിന്റെ ഭാഗമായി തൃശൂരില്‍ കലക്ടറേറ്റിന്റെ സെറ്റ് ഇട്ടിരുന്നു ഈ സെറ്റില്‍ കലക്ടറുടെ കസേരയിലിരിക്കുന്ന ചിത്രം പ്രശാന്ത് നായര്‍ തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ‘വീണ്ടും കലക്ടറുടെ കസേരയില്‍?’ എന്ന തലക്കെട്ടിലായിരുന്നു പ്രശാന്ത് നായര്‍ ചിത്രം പങ്കുവെച്ചത്.

‘ദിവാന്‍ജിമൂലം’ എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയാണിതെന്നും പ്രശാന്ത് നായരുടെ പോസ്റ്റില്‍ വിവരിക്കുന്നുണ്ട്.

കുഞ്ചാക്കോബോബന്‍ നായകനായ ദിവാന്‍ജിമൂലം എന്ന സിനിമയ്ക്കാണ് പ്രശാന്ത് നായരുടെ തിരക്കഥ. കുഞ്ചാക്കോ ബോബന്‍ സാജന്‍ ജോസഫ് ആലൂക്കാ എന്ന കലക്ടറായാണ് ചിത്രത്തിലെത്തുന്നത്. ലോഹിതദാസിന്റെ കസ്തൂരിമാനിലും കുഞ്ചാക്കോ ബോബന്‍ ഇതേ പേരുള്ള കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

Advertisement