ലണ്ടന്‍: ബ്രിട്ടീഷ് ജയിലില്‍ വന്‍ സുരക്ഷ സന്നാഹത്തോടെ തടവില്‍ കഴിയുന്ന അധോലോക തലവന്‍ ഫേസ് ബുക്ക് ഉപയോഗിച്ച് മയക്കുമരുന്ന് സാമ്രാജ്യം നടത്തിക്കൊണ്ട് പോവുന്നതായി കണ്ടെത്തി. കോലിങ് ഗണ്‍ എന്ന പേരുള്ള ബ്രിട്ടണിലെ പ്രമുഖ മാഫിയ തലവനാണ് ഫേസ് ബുക്ക വഴി കച്ചവടം പൊടിപൊടിക്കുന്നത്. കൊലപാതക ഗൂഢാലോചന കേസില്‍ 35 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് കോലിങ്.

ജയിലില്‍ കോലിങിന് ഫേസ്ബുക്ക് ഉപയോഗിക്കുന്നതിന് അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ഇയാളുടെ സഹ തടവുകാരന്‍ പറയുന്നു. എന്നാല്‍ തടവുകാരന് ഫേസ് ബുക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയത് നിയമവിരുദ്ധമാണെന്ന് ബ്രിട്ടണിലെ കോടതി വിധി പ്രസ്താവിച്ചിട്ടുണ്ട്. ജയിലില്‍ ഇന്റര്‍ നെറ്റ് ദുരുപയോഗം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാറും പരിശോധിക്കുന്നുണ്ട്.