ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മൂടല്‍മഞ്ഞില്‍ മരിച്ചവരുടെ എണ്ണം 131 ആയി. മൂന്ന് പേരാണ് കഴിഞ്ഞദിവസം മരിച്ചത്. ഇവര്‍ മൂന്നുപേരും ഉത്തര്‍പ്രദേശിലുള്ളവരാണ്.

മരിച്ചവരില്‍ ഭൂരിപക്ഷം പേരും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്. ഒരാഴ്ചയ്ക്കിടെ ഇവിടെ മരണപ്പെട്ടത് 93 പേരാണ്.

Subscribe Us:

ദല്‍ഹിയില്‍ കഴിഞ്ഞദിവസം താപനില  2.9 ഡിഗ്രി സെല്‍ഷ്യസിലെത്തി. 20.3 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില. ഹരിയാനയിലെ ഹിസാറിലും, പഞ്ചാബിലെ അമൃതസറിലും രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില 0 ഡിഗ്രി സെല്‍ഷ്യസാണ്. കാശ്മീര്‍ താഴ്‌വരയില്‍ ശ്രീനഗറില്‍  -4.8 ഡിഗ്രി സെല്‍ഷ്യസാണ് കൂടിയ താപനില.

Malayalam News

Kerala News in English