ന്യൂദല്‍ഹി: വടക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ്. കൊടുംതണുപ്പിനെ തുടര്‍ന്ന് ദല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലായി 26 പേര്‍മരിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഏറ്റവും കൂടതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

മീററ്റിലാണ് ഏറ്റവും കൂടുതല്‍ തണുപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്. 2.2 ഡിഗ്രിസെല്‍ഷ്യസാണ് ഇവിടുത്തെ താപനില. ദല്‍ഹിയില്‍ 5.8 ഡിഗ്രി സെല്‍ഷ്യസാണ് ഇന്ന് പുലര്‍ച്ചെ 5.30ന്  രേഖപ്പെടുത്തിയ താപനില. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ട്രെയിന്‍ വ്യോമ ഗതാഗതങ്ങള്‍ തടസപ്പെട്ടു.

പഞ്ചാബിലെയും ഹരിയാനയിലെയും സ്ഥിതി ഇതാണ്. ഇവിടെ പലയിടങ്ങളിലെയും താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസിന് താഴെയാണ്.

Malayalam news

Kerala news in English