എഡിറ്റര്‍
എഡിറ്റര്‍
കോള്‍ഡ് കോഫി
എഡിറ്റര്‍
Wednesday 17th May 2017 12:15pm

വേനല്‍ ചൂടിനെ തോല്‍പ്പിക്കാന്‍ ബെസ്റ്റാണ് കോള്‍ഡ് കോഫി. ബ്രെയ്ക്ക് ഫാസ്റ്റിനൊപ്പം കഴിച്ചാല്‍ ദിവസം മുഴുവന്‍ ഫ്രഷ് ആയിരിക്കാന്‍ സഹായിക്കുകയും ചെയ്യും. ഇത് എങ്ങനെ തയ്യാറാക്കാമെന്നറിയണ്ടേ?

ചേരുവകള്‍

പാല്‍- രണ്ടു കപ്പ്
കോഫി- അര ടീസ്പൂണ്‍
തേന്‍ – ഒരു ടീസ്പൂണ്‍
വാനില ഐസ്‌ക്രീം- രണ്ടു ടേബിള്‍ സ്പൂണ്‍
ഫ്രഷ് ഐസ്‌ക്രീം- രണ്ട് ടേബിള്‍ സ്പൂണ്‍
ഐസ് ക്യൂബ്- അരക്കപ്പ്
തയ്യാറാക്കുന്ന വിധം

സ്റ്റെപ്പ് 1- ഒരു ജാറില്‍ ഐസ് ക്യൂബുകള്‍ ഇടുക. ഇതിലേക്ക് കോഫിയും പാലും തേനും ക്രീമും രണ്ട് ടേബിള്‍ സ്പൂണ്‍ ഐസ്‌ക്രീമും ചേര്‍ക്കുക

സ്റ്റെപ്പ് 2

ഇവ നന്നായി മിക്‌സ് ചെയ്യുക. അതിനുശേഷം ഗ്ലാസിലേക്കു മാറ്റാം. ഇതിനു മുകളില്‍ ആവശ്യത്തിന് ഐസ് ക്യൂബുകളും വെച്ചാല്‍ കോള്‍ഡ് കോഫി റെഡി.

Advertisement