ആലപ്പുഴ: കയര്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ചകിരി കയറ്റുമതി നിയന്ത്രിക്കുമെന്ന് കേന്ദ്ര പ്രവാസ്യകാര്യ മന്ത്രി വയലാര്‍ രവി. കയര്‍ കേരള 2012 രാജ്യന്തര മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചകിരി ചൈനിയിലേക്ക് കയറ്റുമതി ചെയ്യുന്നതിനു നിയന്ത്രണം കൊണ്ടു വരുന്നത് കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തും. മറ്റു എം.പിമാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. പരമ്പരാഗത വ്യവസായത്തിന് അനുകൂലമായ തീരുമാനമുണ്ടാകാന്‍ കേരളത്തിലെ എം.പിമാര്‍ ഒന്നിച്ചു ചേര്‍ന്ന് ആവശ്യപ്പെടണമെന്നും വയലാര്‍ രവി ചൂണ്ടിക്കാട്ടി.

Subscribe Us:

തൊണ്ട് സംഭരണത്തിനു പഞ്ചായത്തുകള്‍ പദ്ധതി തയാറാക്കണം. തൊണ്ട് സംഭരണം തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി ജയറാം രമേശിനോട് താന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയാറായിട്ടില്ല. എങ്കിലും രേഖാമൂലം ഈ ആവശ്യം വീണ്ടും ഉന്നയിച്ചിട്ടുണ്ടെന്നും വയലാര്‍ രവി പറഞ്ഞു.

പാരമ്പര്യ വ്യവസായങ്ങള്‍ ഒരിക്കലും നഷ്ടമാകില്ലെന്നു സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ച് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മേളയായിരുന്നു ആലപ്പുഴയില്‍ നടന്ന രണ്ടാമത് ‘കയര്‍ കേരള 2012’. അറുപതിലേറെ രാജ്യങ്ങള്‍ കയര്‍ മേളയില്‍ പങ്കെടുത്തു. മേളയുടെ വിജയം കൊണ്ടുതന്നെ കയര്‍ മേള സ്ഥിരം സംവിധാനമാക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നത്.

‘കയര്‍ കേരള 2012′ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു

Malayalam News

Kerala News In English