Administrator
Administrator
കോയമ്പത്തൂര്‍ കോടതിയില്‍ ഹാജറാക്കാന്‍ മഅദനിക്ക് പ്രൊഡക്ഷന്‍ വാറണ്ട്
Administrator
Friday 30th September 2011 5:46pm

ബംഗളൂരു: അബ്ദുന്നാസര്‍ മഅദനിയെ തിങ്കളാഴ്ച കോയമ്പത്തൂര്‍ കോടതിയില്‍ ഹാജറാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട്. 2002 ഡിസംബര്‍ 30ന് കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതാണ് കേസിലാണ് വാറണ്ട്. തിങ്കളാഴ്ച മൂന്ന് മണിക്കാണ് മഅദനിയെ ഹാജറാക്കേണ്ടതാണ്.

കോടതിയുടെ വാറണ്ട് പ്രത്യേക അന്വേഷണ സംഘം ബാംഗ്ലൂര്‍ ജയില്‍ അധികൃതര്‍ക്ക് കൈമാറി. തന്നെ തമിഴ്‌നാട് പോലീസിന് കൈമാറരുതെന്ന്  മഅദനി നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യമുന്നയിച്ച്  മഅദനി നാളെ വീണ്ടും കോടതിയെ സമീപിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം കേസില്‍ മഅദനിയെ പ്രതി ചേര്‍ക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പര കേസില്‍ വിചാരണ തടവുകാരനായി  മഅദനി കഴിയുന്ന സമയത്താണ് കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. മഅദനിയുടെ ഭാര്യ സൂഫിയയെ ജയിലധികൃതര്‍ അപമാനിച്ചതിന്റെ പ്രതിഷേധിച്ചാണ് പ്രസ് ക്‌ളബില്‍ സ്‌ഫോടനം നടത്തുന്നതിന് ബോംബുകള്‍ വെച്ചതെന്നാണ് അന്വേഷണ സംഘം പറയുന്നത്. സംഭവത്തില്‍ എറണാകുളം കാക്കനാട് സ്വദേശി ഷബീര്‍, കോഴിക്കോട് തിക്കോടി സ്വദേശി നൗഷാദ് എന്നിവരെ കോയമ്പത്തൂര്‍ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

Advertisement