കോഴിക്കോട്: കോയമ്പത്തൂര്‍ ബോഡിപാളയത്ത് വാഹനാപകടത്തില്‍ 25 മലയാളി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Ads By Google

കോഴിക്കോട് എം.ഇ.എസ് രാജ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ അപകട കാരണം വ്യക്തമല്ല. എം.ഇ.എസ് സ്‌കൂളിന്റെ ബസിന്‍മേല്‍ എതിര്‍ദിശയില്‍ നിന്ന് വന്ന ട്രക്ക് ഇടിച്ചതാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.