Administrator
Administrator
വെളിച്ചെണ്ണ വില കുതിച്ചുയരുന്നു
Administrator
Wednesday 27th July 2011 11:15am

coconutകൊച്ചി: മഴ ശക്തമായതോടെ വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. കേരള മാര്‍ക്കറ്റില്‍ വെളിച്ചെണ്ണ വില ലിറ്ററിന് 96 രൂപയാണ്. തമിഴ്‌നാട്ടില്‍ ലിറ്ററിന് 91 രൂപയുണ്ട്. കൊപ്രയുടെ വിലയിലുണ്ടായ വര്‍ധനവും നാളികേര ലഭ്യതക്കുറവുമാണ് വില വര്‍ധനവിന് കാരണമായത്. കിലോ കൊപ്രക്ക് കേരളത്തില്‍ 65 രൂപയും തമിഴ്‌നാട്ടില്‍ 61 രൂപയുമാണ്.

തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും നല്ല ഉല്‍പ്പാദനം നടക്കുന്നുണ്ടെങ്കിലും അവിടെ നിന്നും പാകിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കും എണ്ണ കയറ്റി അയക്കുകയാണെന്ന് കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തലത്ത് മുഹമ്മദ് വ്യക്തമാക്കി.

അതേസമയം അഭ്യന്തര വിപണിയില്‍ വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ശ്രീലങ്ക വെളിച്ചെണ്ണ കയറ്റുമതി നിരോധിച്ചിരിക്കയാണ്. ഇതുകാരണം ഇന്ത്യക്ക് ഇവിടെ നിന്നും ഇറക്കുമതി ചെയ്യാന്‍ സാധിക്കുന്നില്ല.

Advertisement