ന്യൂദല്‍ഹി: പെപ്‌സി-കൊക്കക്കോള ഉല്‍പ്പന്നങ്ങളില്‍ കീടനാശിനികളുടെ അംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് കമ്പനി ഉദ്യോഗസ്ഥര്‍ക്കെതിക്കെതിരായ പ്രോസിക്യൂഷന്‍ നടപടികള്‍ സുപ്രീംകോടതി റദ്ദാക്കി. കേസെടുത്തതിനെതിരേ പെപ്‌സി നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് അല്‍ത്തമാസ് കബീറും സുരേഷ് തോപറും അടങ്ങിയ ബെഞ്ചാണ് നടപടികള്‍ റദ്ദാക്കിയത്.

ബേബിഫുഡുകളിലുള്ളതിനേക്കാളും കുറഞ്ഞ അളവിലുള്ള കീടനാശിനികളാണ് പെപ്‌സിയിലും കോളയിലും ഉള്ളതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

പെപ്‌സിയുടേയും കോളയുടേയും ഉല്‍പ്പന്നങ്ങളില്‍ മാരകമായ കീടനാശിനി അടങ്ങിയിട്ടുണ്ടെന്ന് കാണിച്ച് സംസ്ഥാനത്തെ ഫുഡ് ഇന്‍സ്‌പെക്ടര്‍മാരാണ് നടപടിയെടുത്തിരുന്നത്. എന്നാല്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ എത്രത്തോളം കീടനാശിനിയാകാം എന്നതിന് യാതൊരു നിബന്ധനയും രാജ്യത്തില്ലെന്ന് പെപ്‌സി വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.