ന്യൂദല്‍ഹി: ഡ്യൂട്ടിസമയത്ത് എയര്‍ഹോസ്റ്റസിനെ ചുംബിക്കുന്ന പൈല്റ്റുമാര്‍ ജാഗ്രതൈ. പിടിച്ചാല്‍ നിങ്ങളുടെ ലൈസന്‍സ് തന്നെ റദ്ദായേക്കാം. സ്‌പൈസ് ജെറ്റിലെ പൈലറ്റിന് പറ്റിയ ‘അബദ്ധം’ ലൈസന്‍സ് റദ്ദാക്കുന്നതിലേക്കാണ് എത്തിച്ചിരിക്കുന്നത്.

ദല്‍ഹി-ബാംഗ്ലൂര്‍ സ്‌പൈസ് ജെറ്റിന്റെ പൈലറ്റാണ് എയര്‍ഹോസ്റ്റസിനെ കടന്നുപിടിച്ച് ചുംബിച്ചത്. സെപ്റ്റംബര്‍ മൂന്നിനായിരുന്നു സംഭവം. സംഭവത്തിനുശേഷം പൈലറ്റ് ക്ഷമാപണം നടത്തിയിരുന്നു. തുടര്‍ന്ന് പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കി.

വിഷയം വ്യോമയാന മന്ത്രാലയം ഡയറക്ടര്‍ ജനറലിന്റെ (ഡി ജി സി എ) അടുത്തെത്തുകയായിരുന്നു. ലൈസന്‍ റദ്ദാക്കിയ നടപടി പിന്‍വിലക്കണമെന്ന പൈലറ്റിന്റെ അപേക്ഷ ഡി ജി സി എ തള്ളുകയായിരുന്നു. പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ ഈ പെരുമാറ്റദുഷ്യം പൊറുക്കാനാകാത്തതാണെന്ന് ഡി ജി സി എ കണ്ടെത്തി.