Administrator
Administrator
കൊച്ചി മെട്രോ: വി എസ് ഇ ശ്രീധരനുമായി കൂടിക്കാഴ്ച്ച നടത്തി
Administrator
Thursday 22nd July 2010 10:33am

ന്യൂദല്‍ഹി: കൊച്ചി മെട്രോ റെയില്‍വേയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന്‍ ദില്ലി മെട്രോ ചെയര്‍മാന്‍ ഇ ശ്രീധരനുമായി കൂടിക്കാഴ്ച്ച നടത്തി. കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ കൊച്ചി മെട്രോ പദ്ധതി നടപ്പാകുമെന്നാണ് പ്രതീക്ഷയെന്ന് ദില്ലിയില്‍ നടന്ന കൂടിക്കാഴ്ച്ചക്കുശേഷം ഇ ശ്രീധരന്‍ പറഞ്ഞു.

മെട്രോ പദ്ധതി സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഇക്കാര്യത്തില്‍ ആസൂത്രണ കമ്മീഷന്റെ രേഖാമൂലമുള്ള ഉറപ്പ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ശ്രീധരന്‍ അഭിപ്രായപ്പെട്ടു.

Advertisement