കൊച്ചി: ജനപ്രതിനിധിയെ ക്ഷണിക്കാത്തിനെ തുടര്‍ന്ന് കൊച്ചി മെട്രോ സോളാന്‍ പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എയെ ക്ഷണിക്കാത്തതിനെ തുടര്‍ന്നാണ് പരിപാടി മാറ്റിവെച്ചത്.

ആലുവ എം.എല്‍.എ അന്‍വര്‍ സാദത്തിനെ പരിപാടിയില്‍ ക്ഷണിക്കാതിരുന്നത് വിവാദമായിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.


Also Read: മലപ്പുറത്ത് ക്ഷേത്രത്തിനു നേരെ വീണ്ടും ആക്രമണം; പൂജ നടന്നിരുന്ന ഷെഡിന് തീയ്യിട്ടു


സംഭവത്തില്‍ അന്‍വര്‍ സാദത്ത് മുഖ്യമന്ത്രിയെ വിളിച്ച് പരാതി അറിയിച്ചിരുന്നു. ഇതിനു പിന്നാലെ കെ.എം.എല്‍.ആറിനെ രൂക്ഷമായി വിമര്‍ശിച്ച മുഖ്യമന്ത്രി പരിപാടി മാറ്റി വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.