മുംബൈ: ഇന്ത്യുയം ആസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയുടെ തീയതികള്‍ ബി സി സി ഐ പ്രഖ്യാപിച്ചു. കൊമണ്‍വെല്‍ത്ത്് ഗെയിംസ് നടക്കുന്നതിനാല്‍ ക്രിക്കറ്റ് പരമ്പര മാറ്റിവയ്ക്കണമെന്ന അധികൃതരുടെ ആവശ്യം ബി സി സി ഐ നിരാകരിച്ചു.

ആദ്യ ഏകദിനം കൊച്ചിയില്‍ ഒക്ടോബര്‍ 17 ന് നടക്കും. രണ്ടാം ഏകദിനം 20 ന് വിശാഖപട്ടണത്തും മൂന്നാം ഏകദിനം 24 ന് ഗോവയിലും നടക്കും. ആദ്യ ടെസ്റ്റ് ഒക്ടോബര്‍ ഒന്നിന് മൊഹാലിയിലും രണ്ടാം ടെസ്റ്റ് ഒന്‍പതിന് ബാംഗ്ലൂരുമാണ് നടക്കുക. ആസ്‌ട്രേലിയന്‍ പര്യടനത്തിനുശേഷം ന്യൂസിലാന്‍ഡിനെതിരേ നടക്കുന്ന പരമ്പരക്കുള്ള തീയതികളും പ്രഖ്യാപിച്ചിട്ടുണ്ട്.