ന്യൂദല്‍ഹി: കൊച്ചിമെട്രോ പദ്ധതിക്ക് അനുമതി നല്‍കുന്നതിലെ ആശയക്കുഴപ്പം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എം പിമാര്‍ പാര്‍ലമെന്റ് കവാടത്തില്‍ ധര്‍ണ നടത്തി. പദ്ധതി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പങ്കാളിത്തത്തോടെ നടക്കണമെന്നാവശ്യപ്പെട്ടാണ് എം പിമാര്‍ ധര്‍ണ നടത്തിയത്.

കൊച്ചി മെട്രോ പദ്ധതി സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് സാധ്യമല്ലെന്ന് സംസ്ഥാനം വ്യക്തമാക്കി. ധനകാര്യമന്ത്രാലയവും ആസൂത്രണകമ്മീഷനുമാണ് പദ്ധതിക്ക് തടസ്സം നില്‍ക്കുന്നുണ്ടെന്ന് എം പിമാര്‍ ആരോപിച്ചു. അതിനിടെ ജാതി സെന്‍സസ് ബയോമെട്രിക് സംവിധാനത്തിലാക്കിയതില്‍ ആര്‍ ജെ ഡിയും ജെ ഡി യുവും അടക്കമുള്ള പാര്‍ട്ടികള്‍ ലോകസഭയില്‍ പ്രതിഷേധിച്ചിട്ടുണ്ട്.