Categories

ബി സി സി ഐ സംഘം വ്യാഴാഴ്ച്ച കൊച്ചിയില്‍

കൊച്ചി: സ്റ്റേഡിയവും മറ്റ് സൗകര്യങ്ങളും പരിശോധിക്കുന്നതിനായി ബി സി സി ഐയുടെ പ്രത്യേക സംഘം വ്യാഴാഴ്ച്ച കൊച്ചിയിലെത്തും. കൊച്ചി ഐ പി എല്‍ ടീം സി ഇ ഒയ്‌ക്കൊപ്പം ഐ പി എല്‍ നടത്തിപ്പുകാരായ ഐ എം ഡി പ്രതിനിധികളും കൊച്ചിയിലെത്തും.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുമായി സംഘം ചര്‍ച്ച നടത്തുമെന്നും സൂചനയുണ്ട്. നേരത്തേ ഏറെ അനിശ്ചിതത്വങ്ങള്‍ക്കുശേഷം കൊച്ചി ഐ പി എല്‍ ടീമിന് ബി സി സി ഐ അനുമതി നല്‍കിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.