കൊച്ചി: ഐപിഎല്‍ ടീം ഉടമകള്‍ തമ്മിലുളള പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നു റാങെവു. ഈ മാസം 27നു മുന്‍പു ബിസിസിഐയുടെ കാരണം കാണിക്കല്‍ നോട്ടീസിനു മറുപടി നല്‍കുമെന്നും റാങെവു അറിയിച്ചു.

വിയര്‍പ്പ് ഓഹരിക്കു പകരം തുക മടക്കി നല്‍കാന്‍ ഗെയ്ക്ക് വാദ് സഹോദരങ്ങള്‍ തയാറായെന്ന് അധികൃതര്‍. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍കാര്യങ്ങള്‍ വ്യക്തമായിട്ടില്ല.

കൊച്ചി ഐപിഎല്‍ ടീമിനു ബിസിസിഐ അനുവദിച്ച സമയം ഈ മാസം 27ന് അവസാനിക്കും. 30 ദിവസത്തിനകം പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ടീമിന്റെ അംഗീകാരം റദ്ദാക്കുന്നതുള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കുമെന്നു ബിസിസിഐ അറിയിച്ചിട്ടുണ്ട്.