fire
കൊച്ചി: കൊച്ചി തുറുമുഖത്തു സ്വകാര്യ കമ്പനിയുടെ ടഗ്ഗിനു തീപിടിച്ചു. തീ നിയന്ത്രണ വിധേയമാണ്. കൊച്ചി തുറുമുഖത്തെ സൗത്ത് പോള്‍ ബര്‍ത്തിലുണ്ടായിരുന്ന ജെയ്‌സൂവെന്ന ടഗ്ഗിനാണു തീപിടുത്തമുണ്ടായത്. ടഗ്ഗിനുള്ളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ എഞ്ചിന്‍ റൂമില്‍ നിന്നാണ് ആദ്യം തീ കണ്ടത്. ഉടന്‍ തന്നെ പോര്‍ട്ടിന്റെ ഫയര്‍ സര്‍വീസെത്തി തീ അണക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ആര്‍ക്കും പരുക്കില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല