Categories

വ്യാജരേഖയുണ്ടാക്കി വായ്പാ തട്ടിപ്പ്: അഞ്ചു പേര്‍ അറസ്റ്റില്‍

handcuff-rwകൊച്ചി: വ്യാജ രേഖ ഉണ്ടാക്കി ബാങ്കുകളില്‍നിന്ന് വായ്പ തട്ടിയെടുത്ത അഞ്ചു പേരെ സി ബി ഐ അറസ്റ്റു ചെയ്തു. ആറു കോടി രൂപ ഇങ്ങിനെ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ അറസ്റ്റ് ചെയ്‌തേക്കും.

ചങ്ങനാശേരി സ്വദേശി ജോസിയെ ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ പേര്‍ കുടങ്ങിയത്. ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലെ ബാങ്കുകളില്‍നിന്നാണ് കോടികള്‍ തട്ടിയത്. സി ബി ഐ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.