തിരുവനന്തപുരം: അബുദാബി-കൊച്ചി എയര്‍ ഇന്ത്യ വിമാനം മൂടല്‍ മഞ്ഞ് കാരണം തിരുവനന്തപുരത്ത് ഇറക്കി. രാവിലെ 6.15ന് എത്തിയ വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഇറക്കിയിട്ടില്ല.

യാത്രക്കാരെ ഇറക്കാത്തത് കാരണം വിമാനത്തിനുള്ളില്‍ അവര്‍ ബഹളം വെക്കുകയാണ്. ഇവരെ കൊച്ചിയിലെത്തിക്കാന്‍ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി.