ലണ്ടന്‍: വര്‍ഷങ്ങളായി വെളിപ്പെടുത്താതിരുന്ന കൊക്കക്കോളയുടെ രുചി രഹസ്യം പരസ്യമായതായി റിപ്പോര്‍ട്ട്. തിസാമേരിക്കന്‍ലൈഫ്.ഓര്‍ഗ് എന്ന സൈറ്റാണ് കൊക്കക്കോളയുടെ രുചിമന്ത്രം കണ്ടുപിടിച്ചുവെന്ന വാദവുമായി രംഗത്തെത്തിയത്.

കോളയുടെ രുചിക്ക് പിന്നിലെ രഹസ്യം പുറത്തായ വാര്‍ത്ത ഫോട്ടോസഹിതം ഒരു പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളയുടെ രുചിക്കായി ഏതെല്ലാം വസ്തുക്കള്‍ എത്രത്തോളം അളവില്‍ ചേര്‍ക്കുന്നുണ്ടെന്ന രഹസ്യമാണ് പുറത്തായതെന്ന് സൈറ്റ് വാദിക്കുന്നു.

കോളയില്‍ ചേര്‍ക്കുന്ന ലായകങ്ങളുടേയും പഴച്ചാറുകളുടേയും യഥാര്‍ത്ഥ അളവാണ് പുറത്തായതെന്നാണ് റിപ്പോര്‍ട്ട്. 1886ല്‍ ജോണ്‍ പെംബര്‍ട്ടണ്‍ കോള നിര്‍മ്മിച്ചതുമുതല്‍ ഈ രസക്കൂട്ട് സുരക്ഷിതമാക്കിവെച്ചിരിക്കുകയായിരുന്നു.