തിരുവനന്തപുരം: പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനിയുണ്ടാക്കിയ നാശനഷ്ടങ്ങള്‍ തെളിയിക്കാന്‍ വേണ്ട വസ്തുതകള്‍ ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിലില്ലെന്ന് കൊക്കകോള അധികൃതര്‍ പറഞ്ഞു. അതിനാല്‍ ജലചൂഷണം ഉള്‍പ്പെടെയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ് അറിയിച്ചു.

കൊക്കകോള കമ്പനിയുടെ ജലചൂഷണം മൂലം പ്ലാച്ചിമടയില്‍ 200 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഉന്നതാധികാര സമിതി ഇന്നു സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്ലാച്ചിമടയിലെ ജനങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമ പ്രശ്‌നങ്ങളും ഒരു ട്രൈബ്യൂണലിന്റെ
കീഴില്‍ കൊണ്ടു വരണമെന്നും സമിതി ശുപാര്‍ശ ചെയ്തിരുന്നു.

Subscribe Us:

അഡീഷനല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ അധ്യക്ഷനായ സമിതിയാണ് പ്ലാച്ചിമടയിലുണ്ടായ ജലചൂഷണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെക്കുറിച്ചു പഠനം നടത്തിയത്. ജലചൂഷണം, കൃഷിക്കുണ്ടായ നാശം, ഗ്രാമീണ മേഖലയില്‍ ചെറുകിട തൊഴിലാളികള്‍ക്കുണ്ടായ നഷ്ടം എന്നിവയെല്ലാം കണക്കിലെടുത്താണു സമിതി നഷ്ടം കണക്കാക്കിയിരിക്കുന്നത്.