എഡിറ്റര്‍
എഡിറ്റര്‍
പ്ലാച്ചിമട പിന്മാറുന്നതായി കൊക്കകോള: കമ്പനി സ്ഥാപിക്കില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ചു
എഡിറ്റര്‍
Thursday 13th July 2017 1:25pm

ന്യൂദല്‍ഹി: പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയില്‍ കൊക്കകോള പ്ലാന്റ് സ്ഥാപിക്കുന്നതില്‍ നിന്നും പിന്മാറുന്നതായി കമ്പനി. സുപ്രീം കോടതിയെയാണ് കമ്പനി നിലപാട് അറിയിച്ചത്.

പ്ലാച്ചിമടയില്‍ പ്ലാന്റ് തുടങ്ങാന്‍ തങ്ങള്‍ക്ക് യാതൊരു ഉദ്ദേശവും ഇല്ലെന്ന് ഇന്ന് സുപ്രീം കോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ കമ്പനി വ്യക്തമാക്കുകയായിരുന്നു. കമ്പനിക്ക് പ്രവര്‍ത്തിക്കാന്‍ അനുകൂല സാഹചര്യമില്ലാത്തതിനാല്‍ ഇനി പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്ന് കമ്പനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനിക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ പെരുമാട്ടി ഗ്രാമപഞ്ചായത്ത് വിസമ്മതിച്ചിരുന്നു. ഇതിനെ കമ്പനി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തില്ല.


Must Read:  ബലാത്സംഗ കേസിലെ പ്രതി എന്ന് ഉപയോഗിച്ചിട്ടില്ല: വാര്‍ത്ത എഴുതിയ ആള്‍ക്ക് എന്റെ വക ഒരു സ്ലേറ്റും പെന്‍സിലും; മാധ്യമ വാര്‍ത്തക്കെതിരെ വിമര്‍ശനവുമായി ആര്‍.എസ് വിമല്‍


നേരത്തെ പെരുമാട്ടി ഗ്രാമപഞ്ചായത്തിന്റെ നിലപാടിനെതിരെ കമ്പനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പെരുമാട്ടി ഗ്രാമപഞ്ചായത്ത് മുന്നോട്ടുവെച്ച 17 കര്‍ശന വ്യവസ്ഥകള്‍ കേട്ടുകേള്‍വിയില്ലാത്തതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി പ്ലാന്റ് തുടങ്ങാന്‍ അനുമതി നല്‍കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

കമ്പനി പിന്മാറുന്നതോടെ കൊക്കകോളയ്‌ക്കെതിരെ ദീര്‍ഘകാലമായി നടന്നുവന്ന സമരമാണ് ഫലംകണ്ടിരിക്കുന്നത്.

Advertisement